Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pregnant Woman

ഗ​ർ​ഭി​ണി​യെ ഭ​ർ​ത്താ​വ് വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ന്നു

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​ർ മു​സാ​ഫി​ർ​പൂ​ർ സ്വ​ദേ​ശി​നി നേ​ഹ കു​മാ​രി (26) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി അ​മി​ത് ഗു​പ്ത​യ്ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം, ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ ത​ല മു​ക്കി​പ്പി​ടി​ച്ചാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യ് സ്വ​ദേ​ശി അ​മി​തും നേ​ഹ​യും ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 30 നാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഒ​രു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ പ​ഞ്ച്ശീ​ൽ കോ​ള​നി​യി​ലെ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.

ദ​മ്പ​തി​ക​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​മി​ത് നേ​ഹ​യെ മ​ർ​ദി​ക്കു​ക​യും വെ​ള്ളം നി​റ​ച്ച ബ​ക്ക​റ്റി​ൽ ത​ല മുക്കി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം അ​മി​ത് ബ​ന്ധു​വി​നെ വി​ളി​ച്ച് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം പ​റ​ഞ്ഞു. ഇ​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്തു ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഗ​ര്‍​ഭി​ണി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ര്‍​ഭി​ണി​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച രാത്രി ഒമ്പതിന് ചെ​റു​വ​ണ്ണൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ക്ക​റ​മു​ക്ക് സ്വ​ദേ​ശി​നി സോ​ന​യാ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സോ​ന​യു​ടെ ഭ​ര്‍​ത്താ​വ് ലാ​ലു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സോ​ന​യെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. സോ​ന കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലാ​യി​രു​ന്നു ഇ​രു​ന്ന​ത്.

പി​ൻ​ഭാ​ഗ​ത്തെ ഡോ​ർ ലോ​ക്കാ​യ​തി​നാ​ൽ സോ​ന​യ്ക്ക് ഇ​റ​ങ്ങാ​നാ​യി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ​ത്തി സോ​ന​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സോ​ന​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Kerala

ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊ​ല്ലം: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ക​ട​യ്ക്ക​ലി​ലാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​നാ​യ ശ​ര​ണ്യ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി സു​ബി​ന്‍റെ ഭാ​ര്യ​യാ​ണ് ശ​ര​ണ്യ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ് ചെ​യ്തു.

മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

Kerala

സിസ്റ്റം വീണ്ടും തകരാറിലോ? ; ചി​കി​ത്സ കി​ട്ടാ​തെ ഗ​ർ​ഭി​ണി മ​രി​ച്ചെ​ന്ന് പ​രാ​തി

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ കി​ട്ടാ​തെ ഗ​ർ​ഭി​ണി മ​രി​ച്ചെ​ന്ന് പ​രാ​തി. തൃ​ത്താ​ല മേ​ഴ​ത്തൂ​ർ സ്വ​ദേ​ശി​നി നൗ​ഷി​ജ (29) മ​രി​ച്ച സം​ഭ​വ​ത്തി​ൽ തൃ​ത്താ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ 16നാ​ണ് ഒ​മ്പ​തു മാ​സം ഗ​ർ​ഭി​ണി​യാ​യ നൗ​ഷി​ജ​യെ പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ നൗ​ഷി​ജ​യെ ശ്വാ​സ ത​ട​സ​വും ര​ക്ത​സ്രാ​വ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വാ​ണി​യം​കു​ളം പി.​കെ. ദാ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ യു​വ​തി മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​കാം മ​ര​ണ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ മ​ര​ണം സം​ഭ​വി​ച്ച​ത്.

NRI

ഷി​ക്കാ​ഗോ​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ 19കാ​ര​ൻ അ​റ​സ്റ്റി​ൽ

ഷി​ക്കാ​ഗോ: ഫെ​യ്സ്ബു​ക് മാ​ർ​ക്ക​റ്റ് പ്ലേ​സ് വ​ഴി​യു​ള്ള ഒ​രു പ​ഴ​യ ട്ര​ക്ക് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്, ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ 19കാ​ര​ൻ പി​ടി​യി​ലാ​യി.

ഷി​ക്കാ​ഗോ​യി​ലെ വെ​സ്റ്റ്മോ​ണ്ട് സ്വ​ദേ​ശി​യാ​യ നെ​ദാ​സ് റെ​വു​ക്കാ​സ് (Nedas Revuckas) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 30കാ​രി​യാ​യ എ​ലി​സ മൊ​റാ​ല​സി​നെ സ്വ​ന്തം അ​പ്പാ​ർ​ട്മെന്‍റിൽ വ​ച്ചാ​ണ് പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

യു​വ​തി​ക്ക് 70 ത​വ​ണ കു​ത്തേ​റ്റി​ട്ടു​ണ്ടെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കൊ​ല​പാ​ത​ക​ത്തി​നുശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി ഇ​യാ​ൾ അ​പ്പാ​ർ​ട്മെ​ന്‍റി​ന് തീ​യി​ടു​ക​യും വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു.

എ​ലി​സ​യു​ടെ ഭ​ർ​ത്താ​വ് വി​റ്റ 1994 മോ​ഡ​ൽ ഫോ​ർ​ഡ് റേ​ഞ്ച​ർ ട്ര​ക്ക് വാ​ങ്ങി​യ​ത് നെ​ദാ​സ് ആ​യി​രു​ന്നു. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ൽ അ​തൃ​പ്ത​നാ​യി​രു​ന്ന ഇ​യാ​ൾ, ലൈ​സ​ൻ​സ് പ്ലേ​റ്റ് മാ​റ്റു​ന്ന​തി​നാ​യി എ​ലി​സ​യെ കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

കൊ​ല​പാ​ത​കം, ക​വ​ർ​ച്ച, തീ​യി​ട​ൽ, മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി നി​ല​വി​ൽ ഡ്യൂ​പേ​ജ് കൗ​ണ്ടി ജ​യി​ലി​ലാ​ണ്.

Kerala

ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം; ന​​​ട​​​പ​​​ടി​​​ക്കു നി​​​ര്‍ദേ​​​ശം

കൊ​​​ച്ചി: ഗ​​​ര്‍ഭി​​​ണി​​​യാ​​​യ യു​​​വ​​​തി​​​യെ സ്റ്റേ​​​ഷ​​​നി​​​ല്‍ മ​​​ര്‍ദി​​​ച്ച നോ​​​ര്‍ത്ത് സ്റ്റേ​​​ഷ​​​ൻ മു​​​ൻ സി​​​ഐ പ്ര​​​താ​​​പ ച​​​ന്ദ്ര​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ത്ത നി​​​ല​​​വി​​​ലെ എ​​​സ്എ​​​ച്ച്ഒ​​​യ്ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ര്‍ ജ​​​യ്‌​​​സിം​​​ഗാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്. പ​​​രാ​​​തി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു കൈ​​​മാ​​​റി.

വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്കി പ്ര​​​താ​​​പ ച​​​ന്ദ്ര​​​നെ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്തെ​​​ങ്കി​​​ലും ക്രി​​​മി​​​ന​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യെ​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

ഇ​താ​ണോ പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ്ത്രീ​സു​ര​ക്ഷ?, ഇ​താ​ണോ നി​ങ്ങ​ളു​ടെ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ‍?: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യെ എ​സ്എ​ച്ച്ഒ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ഇ​ത്ത​രം ക്രൂ​ര​ത​ക​ള്‍ സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളെ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു വേ​ണം ക​രു​താ​ന്‍. ഇ​നി​യും ദൃ​ശ്യ​ങ്ങ​ളും തെ​ളി​വു​ക​ളും പു​റ​ത്തു​വ​രാ​തെ എ​ത്ര​യെ​ത്ര നി​ര​പ​രാ​ധി​ക​ളെ​യാ​യി​രി​ക്കും പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ള്‍ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടാ​കു​ക.

ഇ​താ​ണോ പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ്ത്രീ​സു​ര​ക്ഷ ?. ഇ​താ​ണോ നി​ങ്ങ​ളു​ടെ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ‍?. എ​ന്തൊ​രു പ​രാ​ജ​യ​മാ​ണ് മു​ഖ്യ​മ​ന്ത്രി, നി​ങ്ങ​ളും നി​ങ്ങ​ളു​ടെ സ​ര്‍​ക്കാ​രും.

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ നേ​രി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​പ​ജാ​പ​ക​സം​ഘ​ത്തി​നും സി​പി​എ​മ്മി​ലെ ക്രി​മി​ന​ല്‍- മാ​ഫി​യ കൂ​ട്ടു​കെ​ട്ടി​നും അ​ടി​യ​റ​വ് വ​ച്ച​തി​ന്‍റെ ദു​ര​ന്ത​ഫ​ല​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​രി​ക​യാ​ണ്.

തൃ​ശൂ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ജി​ത്തി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തി​ന് സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ് എ​റ​ണാ​കു​ള​ത്തും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി ഒ​ന്‍​പ​ത​ര വ​ര്‍​ഷ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലാ​ണ് ലോ​ക്ക​പ്പ് മ​ര്‍​ദ​ന​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ളും ന​ട​ക്കു​ന്ന​തെ​ന്ന് ഓ​ര്‍​ക്ക​ണം.

നി​ങ്ങ​ളു​ടെ പാ​ര്‍​ട്ടി​യെ പോ​ലെ നി​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളും ഏ​ത് യു​ഗ​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്? സ​ര്‍​ക്കാ​രി​ന്‍റെ ധൂ​ര്‍​ത്തി​നും അ​ഴി​മ​തി​ക്കും പൊ​തു​ജ​ന​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന് പു​റ​മെ​യാ​ണ് അ​തേ ജ​ന​ങ്ങ​ളെ നി​ങ്ങ​ളു​ടെ പോ​ലീ​സ് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​ത്.

ടി​പി കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കൊ​ടും​ക്രി​മി​ന​ലാ​യ കൊ​ടി സു​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ലു​ക​ളി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ ഡി​ഐ​ജി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും ഇ​തേ പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​ന്ത്രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കീ​ഴി​ലാ​ണ്. പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളെ ഒ​രു നി​മി​ഷം പോ​ലും സ​ര്‍​വീ​സി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

Kerala

നി​യ​മ​പാ​ല​ക​നോ... കാ​ല​നോ?; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗ​ർ​ഭി​ണി​യു​ടെ മു​ഖ​ത്ത​ടി​ച്ച് എ​സ്എ​ച്ച്ഒ

കൊ​ച്ചി: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ത്രീ​യു​ടെ മു​ഖ​ത്ത​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​ൻ ആ​ണ് ഗ​ർ​ഭി​ണി​യാ​യി​രു​ന്ന യു​വ​തി​യു​ടെ മു​ഖ​ത്ത് അ​ടി​ച്ച​ത്.

2024ലാ​ണ് സം​ഭ​വം. ഈ ​സ്ത്രീ​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രി​ഭ്രാ​ന്തി​യി​ലാ​യ യു​വ​തി ക​ര​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ നെ​ഞ്ചി​ൽ പി​ടി​ച്ച് ത​ള്ളു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്ത​ത്.

ഏ​റെ നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യു​വ​തി​ക്ക് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. നി​ല​വി​ൽ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​ണ് ഇ​യാ​ൾ.

നേ​ര​ത്തെ, വ​ഴി​യ​രി​കി​ൽ നി​ന്ന സ്വി​ഗ്ഗി ഫു​ഡ് ഡെ​ലി​വ​റി ബോ​യി​യെ മ​ർ​ദി​ച്ച​യാ​ളാ​ണ് പ്ര​താ​പ​ച​ന്ദ്ര​ൻ.

NRI

ഗ​ർ​ഭി​ണി വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സ്; മു​ൻ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

ടെ​ക്സ​സ്: ഗ​ർ​ഭി​ണി വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ൽ ആ​ർ​ലിം​ഗ്ട​ൺ പോ​ലീ​സും യു​എ​സ് മാ​ർ​ഷ​ൽ​സും ചേ​ർ​ന്ന് മാ​ലി​ക് മൈ​ന​റെ (29) അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ 12ന് ​ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 20ൽ ​വ​ച്ചു​ണ്ടാ​യ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

വെ​ടി​വ​യ്പി​ൽ മ​രി​ച്ച 29 വ​യ​സു​കാ​രി​യാ​യ ബ്രേ'​ഏ​ഷ്യ ജോ​ൺ​സ​ൺ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ഗ​ർ​ഭ​സ്ഥ​ശി​ശു​വും മ​രി​ച്ചു. യു​വ​തി​യു​ടെ കാ​മു​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

യു​വ​തി​യു​ടെ മു​ൻ കാ​മു​ക​നാ​ണ് മൈ​ന​ർ. ഇ​യാ​ൾ യു​വ​തി സ​ഞ്ച​രി​ച്ച വാ​ഹ​നം പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

കൊ​ല​പാ​ത​കം, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ പ്ര​തി ആ​ർ​ലിം​ഗ്ട​ൺ സി​റ്റി ജ​യി​ലി​ലാ​ണ്.

Kerala

വ​ര​ന്ത​ര​പ്പ​ള്ളി​യി​ലെ ഗ​ർ​ഭി​ണി​യു​ടെ മ​ര​ണം; ഭ​ർ​തൃ​മാ​താ​വും അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പ​ള്ളി​യി​ലെ ഗ​ർ​ഭി​ണി​യു​ടെ മ​ര​ണ​ത്തി​ൽ ഭ​ർ​തൃ​മാ​താ​വും അ​റ​സ്റ്റി​ൽ. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന അ​ർ​ച്ച​ന(20)​യാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.

അ​ർ​ച്ച​ന‍​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഷാ​രോ​ണി​ന്‍റെ അ​മ്മ മ​ക്കോ​ത്ത് വീ​ട്ടി​ൽ ര​ജ​നി​യേ​യും (48) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്ത്രീ​ധ​ന പീ​ഡ​ന വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഭ​ർ​തൃ​പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്താ​ണ് അ​ർ​ച്ച​ന ജീവനൊടുക്കി എ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

അ​തേ​സ​മ​യം, അ​ർ​ച്ച​ന​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണ​സ​മ​യ​ത്ത് വീ​ട്ടി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ൺ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ക​ണ​വാ​ടി​യി​ൽ പോ​യ സ​ഹോ​ദ​രി​യു​ടെ കു​ട്ടി​യെ വി​ളി​ക്കാ​ൻ അ​മ്മ പോ​യ സ​മ​യ​ത്താ​യി​രു​ന്നു അ​ർ​ച്ച​ന തീ​കൊ​ളു​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യ ഭ​ർ​തൃ വീ​ട്ടി​ലെ പീ​ഡ​നം മൂ​ല​മാ​ണെ​ന്നും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഭ​ർ​ത്താ​വ് ഷാ​രോ​ൺ അ​ർ​ച്ച​ന​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

മ​ന​യ്ക്ക​ല​ക്ക​ട​വ് വെ​ളി​യ​ത്തു​പ​റ​മ്പി​ല്‍ ഹ​രി​ദാ​സി​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​ളാ​ണ് മ​രി​ച്ച അ​ര്‍​ച്ച​ന. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് വീ​ടി​ന് പു​റ​കി​ലെ കോ​ൺ​ക്രീ​റ്റ് കാ​ന​യി​ലാ​ണ് അ​ര്‍​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kerala

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണം; ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ

തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി തീ ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ൺ റി​മാ​ൻ​ഡി​ൽ.

വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ർ​ച്ച​ന​യു​ടെ അ​ച്ഛന്‍റെ പ​രാ​തി​യി​ലാ​ണ് ഷാ​രോ​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​റ് മാ​സം മു​ൻ​പാ​ണ് ഷാ​രോ​ണും അ​ർ​ച്ച​ന​യും വി​വാ​ഹി​ത​രാ​യ​ത്. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

വി​വാ​ഹ​ശേ​ഷം ഷാ​രോ​ൺ അ​ർ​ച്ച​ന​യെ മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ഷാ​രോ​ൺ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ക്കാ​ൻ പോ​ലും അ​ർ​ച്ച​ന​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. കോ​ള​ജി​നു മു​ന്നി​ൽ​വ​ച്ച് ഒ​രി​ക്ക​ൽ അ​ർ​ച്ച​ന​യെ മ​ർ​ദി​ച്ച​പ്പോ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഇ​ട​പെ​ട്ടാ​ണ് ര​ക്ഷി​ച്ച​ത്.

വീ​ട്ടി​ൽ എ​ന്നും വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വെ​ന്നും അ​ർ​ച്ച​ന​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kerala

തൃ​ശൂ​രി​ൽ ഗ​ർ​ഭി​ണി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പ​ള്ളി​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ർ​ച്ച​ന(20)​ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​തൃ​വീ​ടി​ന് സ​മീ​പ​ത്തെ കാ​ന​യി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റു മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

വൈ​കി​ട്ട് നാ​ലി​ന് വീ​ടി​ന് പു​റ​കി​ലെ കോ​ണ്‍​ക്രീ​റ്റ് കാ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഷാ​രോ​ണി​ന്‍റെ അ​മ്മ ഷാ​രോ​ണി​ന്‍റെ സ​ഹോ​ദ​രി​യു​ടെ കു​ട്ടി​യെ അം​ഗ​ന​വാ​ടി​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രാ​നാ​യി പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് അ​ര്‍​ച്ച​ന​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

അ​ര്‍​ച്ച​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ ആ​ണ് ഷാ​രോ​ണി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ആ​ണ് ഷാ​രോ​ണ്‍. ഇ​യാ​ൾ അ​ര്‍​ച്ച​ന​യെ നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

International

യു​ക്രെ​യ്‌‌‌​നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു മ​ര​ണം, ഗ​ർ​ഭി​ണി​യും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 34 പേ​ർ​ക്കു പ​രി​ക്ക്

കീ​വ്: യു​ക്രെ​യ്‌‌‌​നി​ൽ റ​ഷ്യ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു മ​ര​ണം. കീ​വി​ൽ ആ​റു പേ​രും തെ​ക്ക​ൻ യു​ക്രെ​യ്നി​ൽ ര​ണ്ടു പേ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തെ​ക്ക​ൻ യു​ക്രെ​യ്നി​ലെ കൊ​ർ​നൊ​മോ​ർ​സ്കി​ൽ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ, കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ, അ​ടി​സ്‌‌​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഒ​രു ഗ​ർ​ഭി​ണി​യും മൂ​ന്നു കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 34 പേ​ർ​ക്കു പ​രി​ക്കേ​റ്റു. റ​ഷ്യ​ൻ സൈ​ന്യം 430 ഡ്രോ​ണു​ക​ളും 18 മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും യു​ക്രെ​യ്‌​ൻ ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് തി​രി​ച്ച​ടി​ച്ച​തെ​ന്നും യു​ക്രെ​യ്‌​ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. കീ​വ് ല​ക്ഷ്യ​മാ​ക്കി റ​ഷ്യ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്.

റ​ഷ്യ തൊ​ടു​ത്ത ഭൂ​രി​പ​ക്ഷം ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും യു​ക്രെ​യ്ൻ ത​ക​ർ​ത്തു. എ​ന്നാ​ൽ 30 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ത്തി​ലെ ഒ​ൻ​പ​തു ജി​ല്ല​ക​ളി​ലാ​യി അ​വ​ശി​ഷ്‌​ട​ങ്ങ​ൾ വീ​ണു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ, ചി​കി​ത്സാ കേ​ന്ദ്രം, ഭ​ര​ണ​നി​ർ​വ​ഹ​ണ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഗ​ർ​ഭി​ണി​യെ ത​ല്ലി​ക്കൊ​ന്നു; മൃ​ത​ദേ​ഹം ക​ത്തി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മെ​യി​ൻ​പു​രി ജി​ല്ല​യി​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഗ​ർ​ഭി​ണി​യാ​യ യു​വ​തി ത​ല്ലി​ക്കൊ​ന്നു. ഗോ​പാ​ൽ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രം​ഗ്പു​ർ ഗ്രാ​മ​വാ​സി​യാ​യ ര​ജ​നി കു​മാ​രി(21)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ര​ജ​നി കു​മാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് സ​ച്ചി​ൻ എ​ന്ന യു​വാ​വു​മാ​യി ര​ജ​നി കു​മാ​രി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ര​ജ​നി​യു​ടെ ഭ​ർ​ത്താ​വ്, സ​ഹോ​ദ​ര​ന്മാ​രാ​യ പ്രാ​ൻ​ഷു, സ​ഹ്ബാ​ഗ്, ബ​ന്ധു​ക്ക​ളാ​യ രാം ​നാ​ഥ്, ദി​വ്യ, ടീ​ന എ​ന്നി​വ​ർ സ്ത്രീ​ധ​ന​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (റൂ​റ​ൽ) രാ​ഹു​ൽ മി​താ​സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ വെ​ള്ളി​യാ​ഴ്ച യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ജ​നി മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ മൃ​ത​ദേ​ഹം ക​ത്തി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ര​ജ​നി​യു​ടെ അ​മ്മ സു​നി​താ ദേ​വി ശ​നി​യാ​ഴ്ച ഒ​ഞ്ച പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ര​ജ​നി​യു​ടെ ഭ​ർ​ത്താ​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​എ​സ്പി മി​താ​സ് പ​റ​ഞ്ഞു.

Latest News

Corehub Up